മ്യൂറൽ ആർട്ടിന്റെ ലോകത്തേക്ക് ആത്മവിശ്വാസത്തോടെ ചുവടുവെക്കാം. ഫ്രീഹാൻഡ് രീതിയിൽ ഭുവനേശ്വരി മ്യൂറൽ ഘട്ടംഘട്ടമായി വരയ്ക്കുകയും പെയിന്റ് ചെയ്യുകയും ചെയ്യുന്ന രീതിയാണ് ഈ റെക്കോർഡഡ് കോഴ്സിൽ പഠിപ്പിക്കുന്നത്. ഓരോ ഘട്ടവും വ്യക്തമായി വിശദീകരിക്കുന്നതിനാൽ മുൻപരിചയം ഇല്ലാത്തവർക്കും എളുപ്പത്തിൽ പിന്തുടരാം. പഠനത്തിനിടയിൽ ഉണ്ടാകുന്ന സംശയങ്ങൾ പരിഹരിക്കാൻ പ്രത്യേകം WhatsApp Support Group-ന്റെ പിന്തുണയും ലഭിക്കും. കോഴ്സ് പൂർത്തിയാകുമ്പോൾ, മനോഹരമായ ഒരു ഭുവനേശ്വരി മ്യൂറൽ സ്വന്തം കൈകൊണ്ട് ആത്മവിശ്വാസത്തോടെ പൂർത്തിയാക്കാൻ നിങ്ങൾക്ക് കഴിയും.